കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. കേസിലെ മുഖ്യസാക്ഷിയായ വിപിന്‍ ലാല്‍ ആണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ കത്തെഴുതാന്‍ സഹായിച്ചത് വിപിന്‍ ലാല്‍ ആയിരുന്നു.കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് നേരത്തെ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ സിനിമാ രംഗത്തെ സാക്ഷികളില്‍ ചിലരുടെ കൂറുമാറ്റവും വലിയ ചര്‍ച്ച ആയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളുടെ വിസ്താരം നടന്ന് കൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന സാക്ഷികളില്‍ ഉള്‍പ്പെടുന്ന ഇടവേള ബാബുവും ബിന്ദു പണിക്കരും ഭാമയും സിദ്ധിഖും കൂറുമാറിയെന്ന റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. മാത്രമല്ല പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനെതിരെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.