ന്യൂദല്‍ഹി- ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം നില്‍ക്കുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള കിഴക്കന്‍ ലഡാക്കിലെ ചുമാര്‍ ഡെംചോക് മേഖലയില്‍ ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കി.
ടി 90 ടാങ്കുകള്‍, ടി 72 ഹെവിവെയ്റ്റ് ടാങ്കറുകള്‍, ബി.എം.പി 2 ഇന്‍ഫാന്‍ട്രി കോംപാക്ട് വാഹനങ്ങള്‍ തുടങ്ങിയവയെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മേഖലയിലുള്ള സൈനികവിന്യാസത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മൈനസ് 40 ഡിഗ്രിയില്‍ വരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ് ബിഎംപി വാഹനങ്ങള്‍.
വരാനിരിക്കുന്ന കൊടുംശൈത്യത്തിലും സുരക്ഷശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ടാങ്കറുകള്‍ എത്തിച്ചിരിക്കുന്നത്.