ജയ്പൂര്‍-പിതാവിനെതിരെ ലൈംഗിക പീഡനപരാതിയുമായി മകള്‍. പത്ത് വര്‍ഷമായി പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇന്ത്യന്‍ റയില്‍വെ ഉദ്യോഗസ്ഥനായ പിതാവിനെതിരെ രാജസ്ഥാനിലെ കോട്ട സ്വദേശിയായ 23 കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഭേംഗഞ്ജ്മാണ്ഡി പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പിതാവ് വീട്ടില്‍ വച്ച് തുടര്‍ച്ചയായി പിഡിപ്പിച്ചുവെന്നും പോസ്റ്റിംഗ് ലഭിച്ച സ്ഥലത്തുനിന്നെല്ലാം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് തന്റെ ഇളയസഹോദരിയെയും ലൈംഗികമായി പീഡിപ്പിക്കാന്‍ പലതവണ ശ്രമിച്ചുവെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന അമ്മക്ക് ഇതൊന്നും പുറത്തു പറയാനുള്ള ധൈര്യമില്ലെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം, ഇവരുടെ മൊഴി സെപ്തംബര്‍ 28ന് മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും.