മുംബൈ- വേശ്യാവൃത്തി ക്രിമിനല്‍ കുറ്റമോ ശിക്ഷിക്കപ്പെടാവുന്ന തെറ്റോ അല്ലെന്നും പൊതു പ്രേരണ ആണെന്നും ബോംബെ ഹൈക്കോടതി നിരീക്ഷണം. മലാഡ് ഗസ്റ്റ്ഹൗസില്‍ നിന്ന് പിടികൂടിയ മൂന്ന് യുവതികളെ ദുര്‍ഗുണപാഠ പരിഹാര കേന്ദ്രത്തില്‍ ഒരു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച കീഴ് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി. ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ലൈംഗിക ചൂഷണവും പണലാഭത്തിനു വേണ്ടി ഒരു വ്യക്തിയോട് അതിക്രമം കാട്ടുകയും ചെയ്യുന്നതാണ് നിയമപ്രകാരം ശിക്ഷിക്കാവുന്ന കുറ്റങ്ങള്‍. ഉപജീവനത്തിനായി പൊതുസ്ഥലങ്ങളില്‍ വേശ്യാവൃത്തി നടത്തുകയോ അല്ലെങ്കില്‍ മറ്റു വ്യക്തികളെ പ്രലോഭിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല- ജസ്റ്റിസ് പൃത്ഥ്വിരാജ് ചവാന്‍ വ്യക്തമാക്കി.
തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന വനിതകള്‍ മുതിര്‍ന്നവരാണ്. അവര്‍ക്ക് സ്വന്ത്രമായി സഞ്ചരിക്കാനും സ്വന്തം തൊഴില്‍ തിരഞ്ഞെടുക്കാനുമുള്ള മൗലികാവകാശം ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇവരുടെ സമ്മതം പരിഗണിക്കാതെ തടവിലിടാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതിയെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു