ഹൈദരാബാദ്- യാത്രക്കാരിയുമായി പോകുന്നതിനിടെ കാറിലിരുന്ന് സ്വയംഭോഗം ചെയ്ത ഊബര്‍ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകാനായി രാവിലെ ഏഴു മണിക്കാണ് 25 കാരി ഓണ്‍ലൈന്‍ ടാക്‌സിയായ ഊബര്‍ ബുക്ക് ചെയ്ത്. ദല്‍ഹിയിലേക്കു പോകാനായി വിമാനം കയറാന്‍ പോകുകയായിരുന്ന യുവതി. യാത്രയ്ക്കിടെ നഗരത്തിലെ ഔട്ടര്‍ റിങ് റോഡിലേക്ക് പ്രവേശിച്ചതോടെ കാര്‍ വേഗത കുറച്ചു. പിന്നീട് പാന്റ്‌സിന്റെ സിപ് തുറന്ന് സ്വയംഭോഗം ചെയ്യുന്നത് താന്‍ കണ്ടതായി യുവതി പറയുന്നു.
യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 26-കാരനായ പ്രേം കുമാറിനെ പിടികൂടി. ഇയാളുടെ സ്വന്തം കാറിലായിരുന്നു യാത്ര. െ്രെഡവര്‍ അവധിയിലായിരുന്നതില്‍ ഇദ്ദേഹം തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ഹൈദരബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. വിശ്വപ്രസാദ് പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ െ്രെഡവര്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ട് അസ്വസ്ഥയായ യുവതി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പോലീസില്‍ പരാതി നല്‍കുമെന്നു മുന്നറിയിപ്പ് നല്‍കിയതോടെയാണ് െ്രെഡവര്‍ പരിസരബോധം വീണ്ടെടുത്തതെന്ന് യുവതി പറഞ്ഞു. ദല്‍ഹിയിലേക്കുള്ള വിമാനം മുടങ്ങുമെന്നതിനാല്‍ ഇതെ കാറില്‍ തന്നെ യാത്ര തുടര്‍ന്ന യുവതി ദല്‍ഹിയിലെത്തിയ ശേഷം സഫ്ദര്‍ജങ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ദല്‍ഹി പോലീസ് ഈ പരാതി ഹൈദരാബാദ് പോലീസിനു കൈമാറുകയായിരുന്നു.
പോലീസില്‍ പരാതി നല്‍കിയ യുവതി യുബര്‍ യാത്രിടെ തനിക്കുണ്ടായ ദുരനുഭവം വിശദമായി ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിച്ചു. ഊബര്‍ െ്രെഡവറുടെ ചിത്രം സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.