പെരിന്തല്‍മണ്ണ-മലയാള സിനിമയുടെ അതുല്യ കലാകാരന്‍ തിലകന്‍ മണ്മറഞ്ഞിട്ട് ഇന്ന് എട്ട് വര്‍ഷം തികയുന്നു. അഭിനയകല ആത്മാവില്‍ കൊണ്ട് നടന്ന തിലകന്‍ അര്‍പ്പണബോധവും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ലോക നിലവാരത്തിലേക്ക് ഉയര്‍ന്ന നടനാണ്.കിരീടത്തിലെ അച്യുതനും,ഉസ്താദ് ഹോട്ടലിലെ കരീമിക്കയും, ഇന്ത്യന്‍ റുപ്പിയിലേ അച്യുത മേനോനും, വീണ്ടും ചില വീട്ടു കാര്യങ്ങളിലെ കൊച്ചു തോമയും, കുട്ടേട്ടനിലെ തോമസ് ചാക്കോയുമെല്ലാം അദ്ദേഹത്തിന്റെ വിസ്മയ പ്രകടനങ്ങളിലെ ചിലത് മാത്രം.ഘനഗംഭീരമായ ശബ്ദം, അടിമുടി പൗരുഷം നിറഞ്ഞ ശരീരഭാഷ, പെരുവിരല്‍ മുതല്‍ ഉച്ചി വരെ അഭിനയത്തിലലിഞ്ഞു നില്‍ക്കുന്ന തിലകന്‍ ഒരു അസാധാരണ കാഴ്ചയാണ്. അഭിനയ മികവില്‍ ലോകനിലവാരത്തിലുള്ള നടനായിരുന്നു തിലകന്‍. കഥാപാത്രം ചെറുതോ വലുതോ ആകട്ടെ അവയെല്ലാം അനശ്വരമാക്കി അദ്ദേഹം.