ബില്ലില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിനു പുറത്ത് ധര്‍ണ നടത്തുന്നതിനിടെ അദ്ദേഹം ചായയുമായി എത്തിയെങ്കിലും എം.പിമാര്‍ നിരസിക്കുകയും കാര്‍ഷക വിരുദ്ധനാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ന്യൂദല്‍ഹി- രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ പാസാക്കുന്നതിനിടെ പ്രതിപക്ഷ എം.പിമാര്‍ അക്രമാസക്തമായി പെരുമാറിയെന്നോരിപിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ് ആരംഭിച്ച ഏകദിന ഉപവാസം അവസാനിപ്പിച്ചു.
ബില്ലില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിനു പുറത്ത് ധര്‍ണ നടത്തുന്നതിനിടെ അദ്ദേഹം ചായയുമായി എത്തിയെങ്കിലും എം.പിമാര്‍ നിരസിക്കുകയും കാര്‍ഷക വിരുദ്ധനാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍ അദ്ദേഹം ഉപവാസമിരുന്നത്.
എം.പിമാര്‍ക്ക് ചായ നല്‍കാന്‍ തീരുമാനിച്ച ഹരിവംശ് സിങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തിത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ആക്രമിച്ചവര്‍ക്ക് പോലും ചായ വിതരണം ചെയ്യുന്നത് ഹരിവംശ് സിങിന്റെ വലിയ മനസ്സിനെയാണ് കാണിക്കുന്നതെന്നും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ ഞാനും അഭിനന്ദിക്കുന്നുവെന്നുമായിരുന്നു മോഡിയുടെ ട്വീറ്റി.
വാര്‍ത്താ പ്രാധാന്യം നേടാനാണ് രാജ്യസഭാ ഉപാധ്യക്ഷന്റെ പരിപാടിയെന്ന് മനസ്സിലാക്കിയാണ് പ്രതിപക്ഷ എം.പിമാര്‍ ക്യാമറകള്‍ ഒഴിവാക്കി വരാന്‍ ആവശ്യപ്പെട്ടതും ചായയും സ്‌നാക്ക്‌സും നിരസിച്ചതും.
എളമരം കരീം, കെകെ രാഗേഷ്, ഡെറക് ഒബ്രിയാന്‍, ദോല സെന്‍, രാജീവ് സതവ്, റിപുന്‍ ബോറ, സയ്യിദ് നാസര്‍ ഹുസൈന്‍, സജ്ഞയ് സിങ് എന്നിവരെയാണ് രാജ്യസഭയില്‍നിന്ന് ഒരാഴ്ച്ചത്തേക്ക് സസ്‌പെന്റ് ചെയ്തത്.