കൊച്ചി- മമ്മൂട്ടി നായകനായി നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ദ് പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കോവിഡ് ബാധിച്ചതാണ് കാരണം.
ഫൈറ്റ്മാസ്‌റ്റേഴ്‌സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയില്‍ വെച്ചും സാങ്കേതിക പ്രവര്‍ത്തകരും യൂണിറ്റംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ വെച്ചും പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരുന്നു.
ശേഷം ഇവര്‍ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെനിന്നു കുട്ടിക്കാനത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 29 ലേ്ക്ക് റീഷെഡ്യൂള്‍ ചെയ്!തിട്ടുണ്ട്. ആദ്യഘട്ടം എറണാകുളത്ത് ആരംഭിക്കും. തുടര്‍ന്ന് കുട്ടിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ െ്രെകം ത്രില്ലറിന്റെ നിര്‍മ്മാണം.