ചെന്നൈ- ബി.ജെ.പി നേതാക്കള്‍ ഇന്ത്യയെ ഉത്തര കൊറിയ ആക്കാനാണോ ശ്രമിക്കുന്നതെന്ന് ഡി.എം.കെ വക്താവ് മനു സുന്ദരം. നടന്‍ വിജയിന്റെ പുതിയ സിനിമയായ മെര്‍സലിലെ സംഭാഷണം നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യം പരിഹാസ്യമാണൈന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയേയും വിമര്‍ശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രസ്തുത ഭാഗം സിനിമയില്‍നിന്ന് നീക്കം ചെയ്യണമെന്ന് ബി.ജെ.പി തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിളിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇത് ഉത്തര കൊറിയയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ധരിച്ചുവെച്ചിരിക്കുന്നത്. എല്ലാ സിനിമകളിലേയും എല്ലാ സീനുകളും പരമോന്നത നേതാവിന്റെ അംഗീകാരം നേടിയിരിക്കണം. ഇതുകൊണ്ടാണ് ഇവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് മനസ്സിലാകാത്തത്. പഹലജ് നിഹലാനി മോശക്കാരനാണെന്നാണ് അഭിപ്രായമെങ്കില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ കീഴിലുള്ള സെന്‍സര്‍ ബോര്‍ഡിനെ ഏര്‍പ്പെടുത്തിക്കൊളൂ- മനു സുന്ദരം പറഞ്ഞു.
വിജയിന്റെ പിതാവും ചലച്ചിത്ര നിര്‍മാതാവുമായ എസ്.എ. ചന്ദ്രശേഖറും ബി.ജെ.പി നീക്കത്തിനെതിരെ രംഗത്തുവന്നു.
ഒരു പൗരനെന്ന നിലയിലാണ് താന്‍ സംസാരിക്കുന്നതെന്നും അഭിപ്രായ സ്വതന്ത്ര്യം നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങളുള്ളവര്‍ കൂടി ഉള്‍ക്കൊള്ളുന്ന സെന്‍സര്‍ ബോര്‍ഡാണ് സിനിമക്ക് അനുമതി നല്‍കിയത്. പിന്നെ എന്തിനാണ് അവര്‍ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നത്. ഏതു നയത്തേയും വിമര്‍ശിക്കാന്‍ നമുക്ക് അവകാശമുണ്ട്- ചന്ദ്രശേഖര്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രത്തില്‍നിന്നാണ് സീനുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, പദ്ധതികളെ കുറിച്ച് സാധാരണ ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതിനാലാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ബി.ജെ.പി വിശദീകരിച്ചു. യാതൊരു വസ്തുതയുമില്ലാത്തതും വാട്ട്‌സാപ്പ് ഗ്രൂപ്പില്‍നിന്ന് ലഭിച്ചതുമായ ഡയലോഗുകളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് എസ്.ജി സൂര്യ പറഞ്ഞു.
ഏഴ് ശതമാനം ജി.എസ്.ടി ഈടാക്കുന്ന സിങ്കപ്പൂര്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യ ആരോഗ്യ സേവനം നല്‍കുമ്പോള്‍ എന്തുകൊണ്ട് 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യക്ക് സാധിക്കുന്നില്ലെന്നാണ് സിനിമയില്‍ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നത്. ആരോഗ്യ പരിപാലനത്തിന് ഇന്ത്യയില്‍ ജി.എസ്.ടിയില്ലെന്നാണ് ഇതിന് ബി.ജെ.പിയുടെ മറുപടി.
മദ്യത്തിന് ജി.എസ്.ടിയില്ലെന്നും മരുന്നിന് 12 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ടെന്നും വജയിന്റെ കഥാപാത്രം പറയുന്നുണ്ട്.
ബി.ജെ.പിക്കു പുറമെ തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരുടെ സംഘടനയും സിനിമക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ജോലിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് അവരുടെ പരാതി.
മദ്യത്തിന് ജി.എസ്.ടിയില്ലെന്നും മരുന്നിന് 12 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ടെന്നും വജയിന്റെ കഥാപാത്രം പറയുന്നുണ്ട്.
ബി.ജെ.പിക്കു പുറമെ തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരുടെ സംഘടനയും സിനിമക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ജോലിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് അവരുടെ പരാതി.