തേങ്ങയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി പ്രസംഗിച്ചു Video

കൊളംബോ- തേങ്ങയുടെ ദൗര്‍ലഭ്യതയെ കുറിച്ചും തെങ്ങു കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രീലങ്കയില്‍ മന്ത്രി തെങ്ങി കയറി പ്രസംഗം നടത്തി. തെങ്ങു കൃഷി മന്ത്രി അരുന്ധിക ഫെര്‍നാന്‍ഡോയാണ് വെള്ളിയാഴ്ച തെങ്ങില്‍ കയറിയത്. വീട്ടാവശ്യങ്ങള്‍ക്കും പ്രാദേശി വ്യവസായിക ആവശ്യങ്ങള്‍ക്കും രാജ്യത്ത് തേങ്ങ വേണ്ടത്ര ലഭ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. 70 കോടി തേങ്ങകളുടെ കുറവാണ് രാജ്യം നേരിടുന്നത്. ലഭ്യമായ എല്ലായിടത്തും തെങ്ങ് നട്ടുവളര്‍ത്തി രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഫലവൃക്ഷത്തെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വേണ്ടത്ര തേങ്ങ ലഭ്യമല്ലെങ്കിലും വില കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 

തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ചാണ് മന്ത്രി തെങ്ങില്‍ കയറിയത്. പ്രസംഗ ശേഷം മന്ത്രിയെ തെങ്ങില്‍ നിന്ന് താഴെയിറക്കാന്‍ അണികളും ഉദ്യോഗസ്ഥരും അല്‍പ്പം പ്രയാസപ്പെട്ടുവെന്നും റിപോര്‍ട്ടുണ്ട്.

Latest News