നാഗ്പൂര്‍- നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തുള്ള ഒമ്പത് മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അറുപത് വയസ്സിന് മുകളില്‍ പ്രായമുളളവരാണ് കൂടുതല്‍ പേരും. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
നാഗ്പൂരിലെ സ്വകാര്യ നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഒമ്പത് പേരും രക്താതിമര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഒരു മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പറഞ്ഞു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസ്. ആസ്ഥാനമന്ദിരം അണുവിമുക്തമാക്കി.