Sorry, you need to enable JavaScript to visit this website.

പോയി ചൈനയെ തോല്‍പ്പിക്കൂ എന്ന് കങ്കണയോട്  അനുരാഗ് കശ്യപ്, മണ്ടനെന്ന് വിളിച്ച് പരിഹസിച്ച് കങ്കണ

മുംബൈ-ബോളിവുഡ് നടി കങ്കണ റാണവത്തിന്റെ പരാമര്‍ശങ്ങള്‍ ഓരോ ദിവസം പിന്നിടുമ്പോഴും വിവാദമായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ജയാ ബച്ചന്‍, ഊര്‍മിള മതോന്ദ്കറടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കങ്കണ പങ്കുവച്ച ട്വീറ്റിനെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.
'ഞാനൊരു പോരാളിയാണ്. എന്റെ തല വെട്ടാന്‍ കഴിയും, പക്ഷേ ഞാന്‍ തല കുനിക്കില്ല. രാജ്യത്തിനുവേണ്ടി ഞാന്‍ എപ്പോഴും ശബ്ദം ഉയര്‍ത്തും. അഭിമാനിയായി ബഹുമാന്യയായി സ്വാഭിമാനത്തോടെ ദേശീയവാദിയായി അഭിമാനത്തോടെ ഞാന്‍ ജീവിക്കും..എന്റെ തത്വങ്ങളില്‍ ഞാന്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. ഞാന്‍ ഒരിക്കലും അത് ചെയ്യില്ല ജയ് ഹിന്ദ്.' എന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇതിനെ പരിഹസിച്ചു കൊണ്ട് അനുരാഗ് കശ്യപ് രംഗത്ത് വന്നു. പോയി ചൈനയെ തോല്‍പ്പിക്കൂ സിംഹപ്പെണ്ണേ എന്നായിരുന്നു അനുരാഗിന്റെ പരിഹാസം. 'നിങ്ങള്‍ രാജ്യത്തിന്റെ ഒരേയൊരു മണികര്‍ണികയല്ലേ. ഒരു നാലുപേരേ കൂട്ടി ഇന്ത്യചൈന അതിര്‍ത്തിയിലേക്ക് പോകു. എന്നിട്ട് ചൈനയെ പരാജയപ്പെടുത്തി വരൂ. അവരറിയട്ടെ നിങ്ങളുടെ ശക്തി. ഞങ്ങളെ സംരക്ഷിക്കാന്‍ നിങ്ങള്‍ ഉള്ളിടത്തോളം കാലം ഇന്ത്യയ്ക്ക് ഭയക്കാനില്ലെന്ന് അവര്‍ക്ക് കാണിച്ച് കൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയല്ലേ ഉള്ളു എല്‍എസിയിലേക്ക് പോകു സിംഹപ്പെണ്ണേ ..ജയ്ഹിന്ദ്' എന്നാണ് കങ്കണയുടെ ട്വീറ്റിന് മറുപടിയായി അനുരാഗ് ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇവിടെ കങ്കണ നിശ്ശബ്ദയായില്ല. പകരം അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കി. 'ഞാന്‍ അതിര്‍ത്തിയില്‍ പോകാം. നിങ്ങള്‍ അടുത്ത ഒളിമ്പിക്‌സിന് പോയി സ്വര്‍ണ്ണ മെഡല്‍ വാങ്ങണം. കലാകാരന്മാര്‍ക്ക് എന്തുമാകാന്‍ സാധിക്കുന്ന ബിഗ്രേഡ് ചിത്രമല്ല ഇത്. നിങ്ങള്‍ അലങ്കാര വാക്കുകളെ അതുപോലെ തന്നെ മനസിലാക്കുകയാണ്. നിങ്ങള്‍എന്ന് മുതലാണ് ഇങ്ങനെ വി!ഡ്ഢിയായി മാറിയത്'. എന്നാണ് കങ്കണ അനുരാഗ് കശ്യപിനുള്ള മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച കങ്കണക്കെതിരെ നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്ത് വന്നത്. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കങ്കണ.
 

Latest News