കൊച്ചി- മാധ്യമങ്ങളുടെ കണ്ണു വെട്ടിക്കാൻ വേണ്ടി രാവിലെ ആറു മണിക്ക് എൻ.ഐ.എ ഓഫീസിൽ മന്ത്രി ജലീൽ എത്തിയെങ്കിലും അവിടെ കാത്തുനിന്നത് മാധ്യമങ്ങളുടെ ക്യാമറകൾ. ഇന്നലെ അർധരാത്രിയിൽ ഓഫീസിൽ എത്താമെന്ന് മന്ത്രി എൻ.ഐ.എ ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശം മുന്നോട്ടുവെച്ചെങ്കിലും എൻ.ഐ.എ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. തുടർന്നാണ് രാവിലെ ആറുമണിക്ക് തന്നെ സ്വകാര്യവാഹനത്തിൽ മന്ത്രി എത്തിയത്. എന്നാൽ അവിടെ ക്യാമറകൾ കണ്ടതോടെ ഓഫീസ് ഗേറ്റിനുള്ളിലേക്ക് വാഹനം കയറ്റിയ ശേഷം തിരിഞ്ഞു മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ അകത്തേക്ക് കയറിപ്പോകുകയായിരുന്നു. മറച്ചുവെക്കേണ്ടത് മറച്ചും പറഞ്ഞത് പറയേണ്ടവരോട് മാത്രം പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത ശേഷം മന്ത്രി പറഞ്ഞത്.