Sorry, you need to enable JavaScript to visit this website.

ഐശ്വര്യ റായ്  ഡബിൾ റോളിൽ 

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് ഡബിൾ റോളിലെത്തുന്നു. തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വിക്രം, ജയം രവി, കാർത്തി, വിക്രം പ്രഭു, ജയറാം, അശ്വൻ കാകുമാനു, ശരത് കുമാർ, പ്രഭു, കിഷോർ എന്നിവരാണ് മറ്റു താരങ്ങൾ. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.
പൊന്നിയിൻ സെൽവന്റെ ചിത്രീകരണം ശ്രീലങ്കയിൽ ഉടൻ പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. തായലാന്റിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ ഷൂട്ട് കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നു. സിനിമയുടെ കുറേ ഭാഗങ്ങൾ പൂനെയിലും ഹൈദരാബാദിലും ചിത്രീകരിക്കും. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.


 

Latest News