കൊച്ചി-മലയാള സിനിമയില്‍ വീണ്ടും പ്രതിഫലത്തെച്ചൊല്ലി വിവാദം. പ്രതിഫലം കുറയ്ക്കുവാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍. മുമ്പത്തേക്കാളും തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. ഇത്തരം താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇതുസംബന്ധിച്ച് ഫെഫ്കയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് അയച്ചു. നേരത്തെ പ്രതിഫലത്തെ സംബന്ധിച്ച് തര്‍ക്കം താരസംഘടനയും ഫെഫ്കയും ഇടപെട്ട് പരിഹരിച്ചതാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അനുകൂലമായാണ് അന്ന് തീരുമാനം എടുത്തിരുന്നത്.