Sorry, you need to enable JavaScript to visit this website.

കെ ടി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം- മന്ത്രി കെ ടി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സമെന്റ് ജയറക്ടറേറ്റ് (ഇ.ഡി). ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും ഇ.ഡി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപോര്‍ട്ട് ചെയ്തു. സ്വത്തു വിവരങ്ങള്‍ സംബന്ധിച്ചാണ് ജലീലിനെ ചോദ്യം ചെയ്തത്. സ്വന്തമായുള്ള ഭൂമിയുടേത് അടക്കം എല്ലാ സ്വത്തു വിവരങ്ങളും ജലീല്‍ ഇ.ഡിക്കു ന്ല്‍കിയിരുന്നു. ഈ രേഖകളില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നും ഇ.ഡി വ്യക്തമാക്കി.

യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നതില്‍ അവ്യക്തതയില്ല. ആ പെട്ടികളില്‍ ഖുര്‍ആന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പരിശോധിച്ചിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.

ഇ.ഡി ചോദ്യം ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസും മുസ്ലിം ലീഗും ബിജെപിയും ജലീലിനെതിരെ പ്രതിഷേധ സമരങ്ങള്‍ ശക്തമാക്കിയിരുന്നു. ഇ.ഡിയുടെ വിശദീകരണം വന്നതോടെ സര്‍ക്കാരിന് ആശ്വസമായിരിക്കുകയാണ്.


 

Latest News