ഹ്യുണ്ടായിയുടെ ഗ്രാൻഡ് ഐ10 നിയോസ് കോർപറേറ്റ് എഡിഷൻ താമസിയാതെ ഇന്ത്യൻ വിപണിയിലെത്തും. മാഗ്‌ന വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ഐ10 സ്‌പെഷ്യൽ എഡിഷൻ ദീപാവലി നാളുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. കോർപറേറ്റ് എഡിഷൻ എന്ന ബാഡ്ജ് സ്‌പെഷ്യൽ എഡിഷൻ പതിപിൽ ഉണ്ടാകും.
മാഗ്‌ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ ഒരുക്കിയിരിയ്ക്കുന്നത് എന്നതിനാൽ വാഹനത്തിന്റെ ഡിസൈനിലും ചെറിയ വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം.
എൽ.ഇ.ഡി ഡി.ആർ.എൽ, ഗ്ലോസി ബ്ലാക് ഗ്രില്ല്, ഹാലജൻ ഹെഡ്‌ലാംബ്, ബോഡി കളർ ഡോർ ഹാൻഡിൽ, 15 ഇഞ്ച് ആലോയ് വീലുകൾ എന്നിവയായിരിക്കും സവിശേഷതകൾ. ഇന്റീരിയറിൽ 6.75 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്‌ഫോൺ നാവിഗേഷൻ എന്നിവയും സ്ഥാനം പിടിക്കും.
5 സ്പീഡ് മാനുവൽ, എ.എം.ടി ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാകും. സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ 20,000 മുതൽ 40,000 രൂപവരെ വാഹനത്തിന് വർധനവുണ്ടായേക്കും.