കോട്ടയം-ജീവിതത്തില്‍ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണെന്നും ഇത്രയും കാലം നല്‍കിയ പിന്തുണ പ്രേക്ഷകര്‍ ഇനിയും നല്‍കണമെന്നും നടി മിയ ജോര്‍ജ്. അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹശേഷം മാധ്യമങ്ങളോട് ആണ് മിയ ഇത് പറഞ്ഞത്. ഇനി അശ്വന്റെ കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് താമസം മാറുമെന്ന് മിയ വ്യക്തമാക്കി.ശനിയാഴ്ച എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു മനസമ്മതം. ജൂണ്‍ മാസത്തിലായിരുന്നു വിവാഹ നിശ്ചയം.
കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോട്ടയം സ്വദേശിയായ അശ്വിന്‍ ബിസിനസു നടത്തുകയാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് അശ്വിന്‍ നടത്തി വരുന്നത്. രണ്ട് വീട്ടുകാരും മാട്രിമോണിയല്‍ വെബ്‌സൈറ്റ് മുഖേനയാണ് വിവാഹം ആലോചിച്ച് ഉറപ്പിച്ചത്.