മുംബൈ- മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 3.15 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനം അനുഭവപ്പെട്ടത്.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുംബൈയുടെ സമീപ ജില്ലയായ പാല്‍ഘറില്‍ താരാപൂര്‍ ആണവ നിലയത്തിന്റെ യൂണിറ്റുകള്‍ ഉണ്ട്.
10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍സിഎസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച മുതല്‍ ജില്ലയില്‍ തീവ്രത കുറഞ്ഞ ഭൂചനലങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.