Sorry, you need to enable JavaScript to visit this website.

വേറെ വിവാഹം ചെയ്ത കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

ഹൈദരാബാദ്- മറ്റൊരു വിവാഹം കഴിച്ച മുന്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് കാമുകിയുടെ പ്രതികാരം. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ഡ കൊട്ടല ഗ്രാമത്തിലാണ് സംഭവം. നാഗേന്ദ്ര (23) എന്ന യുവാവിനാണ് കാമുകിയുടെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്. യുവാവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈയാഴ്ച ആദ്യവും ഇയാള്‍ക്കുനേരെ ആസിഡ് ആക്രമണം നടന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. യുവാവ് നല്‍കിയ പരാതിയില്‍ സുപ്രിയ എന്ന 20 കാരിക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു.

മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ജാതിയുടെ പേരില്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു.  ഒരു മാസം മുമ്പ് നാഗേന്ദ്ര മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു.  

കാമുകന്റെ വിവാഹം കഴിഞ്ഞതോടെ ഇയാളെ ആക്രമിക്കാന്‍ യുവതി പദ്ധതിയിടുകയായിരുന്നു. പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് യുവതി ആസിഡൊഴിക്കാന്‍ തീരുമാനിച്ചത്. യുവതിയുടെ വീടിനു സമീപത്തുകൂടി പോയപ്പോഴായിരുന്നു ആദ്യത്തെ ആസിഡ് ആക്രമണം. അന്ന് ഇടതു തോളില്‍ ചെറിയ പരിക്കേറ്റിരുന്നു.
യുവതിയുടെ വീടിനടുത്തുള്ള സ്പീഡ് ബ്രേക്കറില്‍ ബൈക്ക് വേഗം കുറച്ചപ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ആദ്യത്തെ ആക്രമണത്തിനുശേഷം പരാതി നല്‍കിയില്ലെങ്കിലും രണ്ടാമത്തേതില്‍ പരാതിപ്പെടാന്‍ നാഗേന്ദ്ര തീരുമാനിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോള്‍ യുവതിയില്‍നിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനല്‍കാമെന്നു സമ്മതിച്ചിരുന്നതായും യുവാവ് ലീസിനോട് പറഞ്ഞു.

 

Latest News