Sorry, you need to enable JavaScript to visit this website.

സ്വന്തം വീട്ടില്‍ അമ്മക്കൊപ്പം ഓണമാഘോഷിച്ച് നയന്‍താരയും വിഘ്‌നേശും

കൊച്ചി-വിവാഹ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകവേ ഒന്നിച്ച് ഓണമാഘോഷിച്ച് നയന്‍സും വിഘ്‌നേശും. കൊച്ചിയില്‍ നയന്‍താരയുടെ വീട്ടില്‍ താരത്തിന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു ഇരുവരുടെയും ഓണാഘോഷം. ആഘോഷത്തന്റെ ചിത്രങ്ങള്‍ വിഘ്‌നേശ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുടുംബം പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളില്‍ ആളുകള്‍ സന്തോഷം കണ്ടെത്തണ'മെന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് വിഘ്‌നേഷ് നല്‍കിയ അടിക്കുറിപ്പ്. സന്തോഷമായിരിക്കാന്‍ നമുക്ക് കാരണങ്ങള്‍ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേര്‍ത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാന്‍ ആതാണ് ഒരേ ഒരു വഴി,' വിഘ്‌നേഷ് കുറിച്ചു.
അടുത്തിടെയാണ് തങ്ങളുടെ വിവാഹ വാര്‍ത്തയോട് വിഘ്‌നേശ് ശിവന്‍ പ്രതികരിച്ചത്. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്‌നേശ് പ്രതികരിച്ചു. വിവാഹ വാര്‍ത്തകള്‍ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങള്‍ ഇരുവര്‍ക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. മാത്രമല്ല ഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്'... വിഘ്‌നേശ് പറയുന്നു. ഇരുവരും തമ്മിലുള്ള വിവാഹവും ഉടനുണ്ടാകുമെന്ന് പല തവണ വാര്‍ത്തകള്‍ പരന്നെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. വിഘ്‌നേശിന്റെ ആദ്യ ചിത്രം നാനും റൗഡി താനിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിഘ്‌നേശും പ്രണയത്തിലാവുന്നത്.
 

Latest News