ന്യൂദല്‍ഹി-ഇന്ത്യയില്‍ ലോക്ഡൗണ്‍ ഇളവുകളുടെ തുടര്‍ച്ചയായി കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുറമെയാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി എത്ര സര്‍വീസുകള്‍ നടത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറിലധികം ട്രെയിനുകള്‍ ഓടിക്കുമെന്നാണ് സൂചന. പുതിയ സര്‍വീസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി.