ബെര്‍ലിന്‍- ജര്‍മനിയില്‍ കൊറോണാ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ ബഹുജന റാലിക്കിടെ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതിനെ അപലപിച്ച്
നേതാക്കള്‍. ഒന്നാം ലോക മഹയുദ്ധം അവസാനിക്കുന്നതുവരെ ഉപയോഗിച്ചിരുന്ന മുന്‍ ജര്‍മന്‍ പതാകയേന്തിയാണ് ചില പ്രതിഷേധക്കാര്‍ ശനിയാഴ്ച നടന്ന പ്രകടനത്തില്‍ പങ്കെടുത്തത്.
മുന്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ പതാകകള്‍ വഹിച്ച് ജര്‍മന്‍ പാര്‍ലമെന്റിന്റെ മുന്നിലെത്തി ജനാധിപത്യത്തിന്റെ ഹൃദയത്തെയാണ് ആക്രമിച്ചതെന്ന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ടര്‍ സ്റ്റെയിന്‍മെയിര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു. ഇതൊരിക്കലും സ്വീകാര്യമല്ലെന്ന് പ്രസിഡന്റ് ഇന്‍സ്റ്റഗ്രമില്‍ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിക്കാന്‍ 38,000 പോരാണ് ബെര്‍ലിനില്‍ സംഘടിച്ചിതെന്ന് പോലീസ് പറഞ്ഞു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിക്കാന്‍ ഇതിന്റെ ഇരട്ടി ആള്‍ക്കൂട്ടത്തെയാണ് പ്രതീക്ഷിച്ചിരുന്നത്. ശനിയാഴ്ച രാത്രി വൈകി നൂറുക്കണക്കിന് പ്രതിഷേധിക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റിന്റെ ചവിട്ടുപടികളിലേക്ക് കയറുകയായിരുന്നു. പെപ്പര്‍ സ്േ്രപ ഉപയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.