Sorry, you need to enable JavaScript to visit this website.

കോവിഡ് നിധിയിലേക്ക് ഒന്നരക്കോടി സംഭാവനയുമായി സൂര്യ

ചെന്നൈ- കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി സംഭാവന നല്‍കി നടന്‍ സൂര്യ. കോവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ച സിനിമാ പ്രവര്‍ത്തകര്‍ക്കായി 'സൂരരൈ പോട്രിന്റെ' വരുമാനത്തില്‍ നിന്ന് 5 കോടി രൂപ  വിവിധ സംഘടനകള്‍ക്ക് കൈമാറുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൂര്യ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഒന്നരക്കോടി സംഘടനകള്‍ക്ക് കൈമാറിയത്.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷന്‍, തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍, നടികര്‍ സംഘം എന്നീ സംഘടനകള്‍ക്കാണ് സൂര്യ തുക കൈമാറിയത്. സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍, 2 ഡി എന്റര്‍ടൈന്‍മെന്റിന്റെ സഹനിര്‍മാതാവ് രാജശേഖര്‍ കര്‍പുര സുന്ദരപാണ്ഡ്യന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഭാരതിരാജ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചായിരുന്നു തുക കൈമാറിയത്.

 

Latest News