തിരുവനനന്തപുരം-മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തില്‍ വൈകാതെ അത്ഭുതം സംഭവിക്കാനുള്ള സാധ്യത വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. ഒരു അഭിമുഖത്തില്‍ ജഗതിയുടെ മകന്‍ രാജ് കുമാറാണ് പ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
'ഒരു അത്ഭുതം സംഭവിച്ച്, പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി രാജ്കുമാര്‍ വ്യക്തമാക്കുന്നു.
'നല്ല ലക്ഷണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വളരെ പതുക്കയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. സന്തോഷം ആണെങ്കിലും ദു:ഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്.. വീണ്ടും ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷുമുണ്ട്. രാജ്കുമാര്‍ പറയുന്നു. ഇടയ്ക്കു ഒരു പരസ്യ ചിത്രീകരണത്തില്‍ ജഗതി പങ്കെടുത്തിരുന്നു.