ന്യൂദല്‍ഹി-നീറ്റ്, ജെഇഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. അവരുടെ പ്രശ്‌നങ്ങള്‍ കേട്ട ശേഷം അനുയോജ്യമായ പരിഹാരം സര്‍ക്കാര്‍ കണ്ടെത്തണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നീറ്റ്‌ജെഇഇ പരീക്ഷാര്‍ത്ഥികള്‍ക്ക് അവരുടെ ആരോഗ്യവും ഭാവിയും സംബന്ധിച്ച് ആശങ്കകളുണ്ട്. കോവിഡ് ഭീതി, രോഗവ്യാപന സാഹചര്യത്തിലും അസമിലെയും ബീഹാറിലെയും പ്രളയ സാഹചര്യത്തിലും ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാകുമോ എന്ന ആശങ്ക തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. ഇവരെ കേട്ട് പ്രശ്‌നപരിഹാരം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.