കിങ്സ്റ്റണ്‍- ഒളിംപിക് ചാമ്പ്യന്‍ മിന്നലോട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനു കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് പരിശോധന നടത്തിയതെന്നും ഫലം പോസിറ്റീവാണെന്നും താരം തന്നെയാണ് ഒരു വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ലക്ഷണങ്ങള്‍ പ്രകടമല്ല. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹോം ക്വാറന്റീനിലാണെന്നും അദ്ദേഹം അറിയിച്ചു. എട്ടു തവണ ഒളിംപിക് ചാമ്പ്യനായ ജമൈക്കന്‍ താരം ബോള്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് 34ാം ജന്മദിനം ആഘോഷിച്ചത്. പാര്‍ട്ടിയില്‍ സാമൂഹിക അകലം അടക്കമുള്ള കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഓഗസ്റ്റ് 21ന് നടന്ന പാര്‍ട്ടിയില്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തതായും റിപോര്‍ട്ടുണ്ട്
Stay Safe my ppl pic.twitter.com/ebwJFF5Ka9
— Usain St. Leo Bolt (@usainbolt) August 24, 2020