Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് പേളി മാണി

കൊച്ചി- ഗര്‍ഭിണിയാണെന്ന കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി.
പ്രൊപ്പോസ് ചെയ്തിട്ട് രണ്ടുവര്‍ഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നില്‍ വളരുന്നുവെന്നു പേളി കുറിച്ചു. വീഡിയോയില്‍ തന്റെ നിറവയറും പേളി കാണിക്കുന്നു.
നടന്‍ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ പങ്കാളി. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2019 മെയിലായിരുന്നു വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരം രണ്ടു ദിവസങ്ങളിലായാണ് ചടങ്ങുകള്‍ നടന്നത്.

 

Latest News