ന്യൂദല്‍ഹി-സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌ഫോഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ തുടങ്ങി. രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുക. സെറം ഇന്‍സ്റ്റിറ്റിയൂട്ട് വിദേശത്ത് പരീക്ഷണം പൂര്‍ത്തിയാക്കിയ വാക്‌സിന്റെ അവസാന ഘട്ടത്തിനാണ് ഇന്ത്യയില്‍ അനുമതി നല്‍കിയത്. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം പുരോഗമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാക്‌സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഉള്‍പ്പെടെ രണ്ട് വാക്‌സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.