കൊച്ചി- വാഹനാപകടം കഴിഞ്ഞ് അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ജഗതി ശ്രീകുമാര്‍ തിരിച്ചുവരുന്ന ചിത്രമാണ് കബീറിന്റെ ദിവസങ്ങള്‍. ജെ ശരത്ചന്ദ്രന്‍നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മനോഹരമായൊരു ഖവാലി ഗാനം പുറത്തുവന്നു. 'ഖ്വാജ ജി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്.
കൈലാഷ് ഖേര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിത ഷെയ്ഖ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രചന: ഷക്കീല്‍ അസ്മി. സീ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡില്‍നിന്നുള്ള കലാകാരന്‍മാരാണ് ഗാനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
ജഗതിയെ കൂടാതെ മേജര്‍ രവി, മുരളി ചന്ദ്, സുധീര്‍ കരമന, ഭരത്, സായ ഡേവിഡ്, താര കല്യാണ്‍, ദിനേശ് പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.