Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ കീഴില്‍ അമേരിക്കയിലെ ജനങ്ങള്‍  ബുദ്ധിമുട്ടുകയാണ്- കമല ഹാരിസ്

വാഷിംഗ്ടണ്‍ ഡിസി- അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. ട്രംപ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ കീഴില്‍ അമേരിക്കയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പലര്‍ക്കും ജീവിതവും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടെന്ന് കമല ഹാരിസ് തുറന്നടിച്ചു.ദുരന്തങ്ങളെ രാഷ്ട്രീയ ആയുധമാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. നമ്മളിപ്പോള്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന പ്രസിഡന്റിനെയാണ് വേണ്ടത്. അതിനായി ജോ ബൈഡന് വോട്ടു ചെയ്യണമെന്നും കമല ഹാരിസ് ആവശ്യപ്പെട്ടു.
 

Latest News