Sorry, you need to enable JavaScript to visit this website.

എം.ആർ.ഐ സമയം കുറയ്ക്കാൻ നിർമിത ബുദ്ധി 

1970 കളിൽ എം.ആർ.ഐ (മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിംഗ്) കണ്ടുപിടിച്ചതിനുശേഷം രോഗികളുടെ ആന്തരികാവസ്ഥ മനസ്സിലാക്കുന്നതിന് അത് ഡോക്ടർമാർക്ക് വലിയ സഹായമാണ് നൽകി വരുന്നത്. എന്നിരുന്നാലും എം.ആർ.ഐ മെഷീനുകൾ ഇപ്പോഴും വളരെ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. 
രോഗി നിശ്ചലമായി മെഷീനകത്ത് ദീർഘനേരം തുടരേണ്ടതുണ്ട്. ചെറിയ കുട്ടികളാണെങ്കിൽ മയക്കി കിടത്തേണ്ടിവരും. പക്ഷാഘാതം പോലെ സമയം നിർണായകമായ അത്യാഹിത സന്ദർഭങ്ങളിൽ എ.ആർ.ഐ എടുക്കുന്നതിലുള്ള സമയം പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നു.


എം.ആർ.ഐ എടുക്കുന്നതിലുള്ള സമയം കുറക്കുന്നതിനെ കുറിച്ച് രണ്ട് വർഷമായി തുടരുന്ന  ഗവേഷണത്തിൽ ഫേസ്ബുക്ക് നിർമിത ബുദ്ധിയും എൻവൈയു ലാംഗോൺ ഹെൽത്തും  വിജയം കൈവരിച്ചിരിക്കയാണ്. സംയുക്തമായി വികസിപ്പിച്ചിരിക്കുന്ന ന്യൂറൽ നെറ്റ്‌വർക്ക് വഴി ആളുകൾക്ക് എം.ആർ.ഐ മെഷീനിൽ ചെലവഴിക്കേണ്ട സമയം ഒരു മണിക്കൂറിൽ നിന്ന് കുറച്ച് മിനിറ്റായി കുറയ്ക്കാൻ കഴിയുമെന്നാണ് അവകാശവാദം.
ഫാസ്റ്റ് എംആർഐ എന്ന് വിളിക്കപ്പെടുന്ന നെറ്റ്‌വർക്ക് സ്‌കാനിംഗ് സമയം കുറയ്ക്കും. ഇമേജ് നിർമിക്കുന്നതിന് നാലിലൊന്ന് ഡാറ്റ മാത്രമേ ആവശ്യമുള്ളൂ. തീവ്രമായ കാന്തിക മണ്ഡലമുണ്ടാക്കിയാണ്  എം.ആർ.ഐ പ്രവർത്തിക്കുന്നത്. ഹൈഡ്രജൻ പോലുള്ള ചില മൂലകങ്ങളുടെ ആറ്റോമിക് ന്യൂക്ലിയറുകൾ കാന്തികക്ഷേത്രത്തിന് വിധേയമാകുമ്പോൾ റേഡിയോ ഫ്രീക്വൻസി (ആർഎഫ്) ഊർജം ആഗിരണം ചെയ്യുകയും അളക്കാവുന്ന റേഡിയോ ഫ്രീക്വൻസിയായി വീണ്ടും മാറ്റുകയും  ചെയ്യും.


എം.ആർ.ഐയിൽ ഇരിക്കുകയാണെങ്കിൽ, അത് ഡാറ്റ ശേഖരിക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നതായി കേൾക്കാൻ കഴിയുമെന്ന്  എൻവൈയു ലാംഗോൺ ഹെൽത്തിലെ ഗവേഷകനായ ഡോ. ഡാൻ സോഡിക്‌സൺ പറയുന്നു. ഫാസ്റ്റ് എം.ആർ.ഐ ഉപയോഗിച്ച് ഡാറ്റ സംയോജിപ്പിക്കുന്ന സമയം കുറയ്ക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്. പരമ്പരാഗത എ.ആർ.ഐ വഴിയും ഫാസ്റ്റ് എം.ആർ.ഐ വഴിയും എടുത്ത റിസൾട്ട് പരിശോധിക്കാൻ ഫേസ് ബുക്ക് ആറ് റേഡിയോളജിസ്റ്റുകളെ നിയോഗിച്ചു. രണ്ട് മാർഗത്തിലെടുത്ത എം.ആർ.ഐയുടെ ഫലങ്ങളിൽ എന്തെങ്കിലും വ്യത്യാസം കണ്ടെത്താൻ റേഡിയോളജിസ്റ്റുകൾക്ക് സാധിച്ചില്ലെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. നിർമിത ബുദ്ധി ഉപയോഗിച്ചെടുത്ത എം.ആർ.ഐ വേർതിരിക്കാൻ ആറിൽ അഞ്ച് റേഡിയോളജിസ്റ്റുകൾക്കും സാധിച്ചതുമില്ല. ഒരാൾ മാത്രമാണ് സംശയമുന്നയിച്ചത്. 

 

Latest News