ജീവനു ഭീഷണിയുണ്ടെന്ന് ബിജെപിക്കാരുടെ വിദ്വേഷ പോസ്റ്റുകളെ പിന്തുണച്ച് വിവാദത്തിലായ ഫേസ്ബുക്ക് ഉദ്യോഗസ്ഥ

ന്യൂദല്‍ഹി- ബിജെപി നേതാക്കളുടെ മുസ്‌ലിം വിരുദ്ധ, വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് തടഞ്ഞ് വിവാദത്തിലായ ഇന്ത്യയിലെ ഫേസ്ബുക്ക് ഉന്നത ഉദ്യോഗസ്ഥ അംഘി ദാസ് തന്റെ ജീവനു ഭീഷണിയുണ്ടെന്നു പോലീസില്‍ പരാതി നല്‍കി. ബിജെപി നേതാക്കളുടെ വര്‍ഗീയ വിദ്വേഷ പോസ്റ്റുകള്‍ ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചരണം  തടയല്‍ ചട്ട പ്രകാരം നീക്കം ചെയ്യുന്നത് അംഘി ദാസ് തടഞ്ഞുവെന്ന് കഴിഞ്ഞ ദിവസം യുഎസ് പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Also Read  I 'ബിജെപിയെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്ക് മുസ്‌ലിം വിരുദ്ധ വിദ്വേഷ പോസ്റ്റുകള്‍ തടഞ്ഞില്ല'

ഇന്ത്യയിലെ ഭരണകക്ഷിയെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്കില്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ അംഘി ദാസ് നിര്‍ദേശിച്ചുവെന്ന്‌ ഫേസ്ബുക്കിലെ ഇപ്പോഴത്തെ ജീവനക്കാരും മുന്‍ ജീവനക്കാരും വെളുപ്പെടുത്തിയെന്ന വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോർട്ട് കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി അംഘി ദാസ് അഞ്ചു പേര്‍ക്കെതിരെ ദല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടറാണ് ഇവര്‍. തനിക്ക് പോലീസ് സംരക്ഷണം നല്‍കണെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read  I ഫേസ്ബുക്കും വാട്‌സാപ്പും ബിജെപി, ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് രാഹുല്‍ ഗാന്ധി

'ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഭീഷണിയുടേയും ഭയത്തിന്റേയും നിഴലിലാണ്. ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ മറിവില്‍ ആരാണെന്നു വെളിപ്പെടുത്താതെ അവരുടെ അജണ്ട നടപ്പിലാക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും എനിക്കെതിരെ അക്രമം ഇളക്കിവിടാന്‍ ശ്രമിക്കുകയുമാണിവര്‍'- അംഘി ദാസ് പരാതിയില്‍ പറയുന്നു.

Also Read  I ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റിന് പിന്തുണ; ഫേസ്ബുക്കിന്റെ മറുപടി അറിയണമെന്ന് ശശി തരൂര്‍

 

Latest News