കൊച്ചി- കോവിഡ് കാലത്തെ മമ്മുട്ടി എങ്ങനെയിരിക്കും. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് സൂപ്പര്‍താരം ത്‌ന്നെ മറുപടി പറഞ്ഞു. പടം കണ്ട് താരങ്ങളും ആരാധകരും ഞെട്ടി.
താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. ആരാധകര്‍ക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാസ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്തി. 'ഇനീപ്പോ നമ്മള്‍ നില്‍ക്കണോ പോകണോ' എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. 'ചുള്ളന്‍ മമ്മൂക്ക'യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവതാരത്തിന്റെ സെല്‍ഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ആസിഫ് അലി, ടൊവിനോ തോമസ്, രജിഷ വിജയന്‍, അനു സിതാര, പാര്‍വതി നായര്‍ തുടങ്ങിയവരും മമ്മുക്കായെ അഭിനന്ദിക്കാനെത്തി.