കൊച്ചി- അഞ്ച് വര്‍ഷമായി തുടരുന്ന ഉപ്പും മുളകും ടെലിവിഷന്‍ പരമ്പര നിര്‍ത്തുകയാണെന്ന സോഷ്യല്‍ മീഡിയാ പ്രചാരണത്തിനു മറുപടിയുമായി ഫഌവേഴ്‌സ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍.
ചാനലിലെ പുതിയ പരമ്പര ചക്കപ്പഴം ആരംഭിച്ചതോടെയാണ് ഉപ്പും മുളകും അവസാനിച്ചുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റീജ്യസ് പരിപാടിയാണെന്നും അതുകൊണ്ടു തന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്‌നമില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ മോണിംഗ് ഷോ പരിപാടിയില്‍ പറഞ്ഞു.
ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ് ഉപ്പും മുളകുമെന്നും അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.