ന്യൂദല്‍ഹി- സ്ത്രീകളുടെ വിവാഹ പ്രായം പുനപ്പരിശോധിക്കുന്നതിനും പുനര്‍നിര്‍ണയിക്കുന്നതു സംബന്ധിച്ചു ശുപാര്‍ശ ചെയ്യാനും സമതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ മോഡി ഇക്കാര്യം അറിയിച്ചത്. സമിതിയുടെ റിപോര്‍ട്ട് ലഭിച്ച ശേഷം ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം സ്ത്രീകള്‍ രാജ്യത്തിന് അഭിമാനമായി മാറിയിട്ടുണ്ടെന്നും അവര്‍ക്ക് തുല്യ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യ തീരുമാനിച്ചിരിക്കുകയാണെന്നും മോഡി പറഞ്ഞു.