Sorry, you need to enable JavaScript to visit this website.

നിക്കി ഗല്‍റാണിക്ക് കൊറോണ; ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ പാതയിലെന്ന് നടി

ചെന്നൈ-നടി നിക്കി ഗല്‍റാണിക് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തറിയിച്ചത്. കൊറോണ പരിശോധനയില്‍ തനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി നടി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അറിയിച്ചു.
കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചു. ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പാതയിലാണ്. ഇപ്പോള്‍ ഭേദപ്പെട്ട അവസ്ഥ തോന്നുന്നുണ്ട്. എന്നെ, പരിചരിച്ച എല്ലാവര്‍ക്കും,മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെന്നൈ കോര്‍പ്പറേഷനും തമിഴ്‌നാട് അധികൃതര്‍ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നു നിക്കി ട്വിറ്ററില്‍ കുറിച്ചു.
തൊണ്ടയില്‍ അസ്വസ്ഥത, പനി, മണവും രുചിയും നഷ്ടപ്പെടുക, തുടങ്ങിയ സാധാരണ ലക്ഷണങ്ങളുള്ള അത്ര ഗുരുതരമല്ലാത്ത കേസായിരുന്നു എന്റേത്. എന്നാലും, ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടര്‍ന്ന് ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നു. വീട്ടിലും ക്വാറന്റൈനിലും കഴിഞ്ഞുവെന്നും നിക്കി വ്യക്തമാക്കി.എന്റെ പ്രായം കണക്കിലെടുത്തും എനിക്ക് മറ്റ് രോഗ അവസ്ഥകളൊന്നുമില്ലെന്നതിനാലും രോഗമുക്തി ലഭിക്കുമെന്ന് അറിയാം. എന്നാല്‍, എന്റെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി ഈ രോഗം കൂടുതല്‍ ബാധിച്ചേക്കാവുന്ന എല്ലാവരേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ ഭയപ്പെടുന്നുവെന്നും നിക്കി പറഞ്ഞു.
 

Latest News