ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കായി ഗുഗ്ള്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുക മാത്രമല്ല, ഈ പുതിയ ഫീച്ചറുകള്‍ സ്മാര്‍ട്‌ഫോണ്‍ യൂസര്‍മാരെ സമാധാനത്തോടെ ഉറങ്ങാന്‍ സഹായിക്കുമെന്നും ഗൂഗ്ള്‍ പറയുന്നു. ഏതെല്ലാമാണ് ആ ഫീച്ചറുകള്‍ എന്നു നോക്കാം.
എര്‍ത്ത്‌ക്വൊയ്ക്ക് അലര്‍ട്ട് സിസ്റ്റം
ഭൂകമ്പം തിരിച്ചറിയാന്‍ ലോകത്തൊട്ടാകെയുള്ള ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. തൊട്ടടുത്ത് നടന്ന ഭൂകമ്പത്തെ കുറിച്ച് സെര്‍ച് ചെയ്താല്‍ വളരെ വേഗത്തില്‍ ഭൂകമ്പത്തെ കുറിച്ചുള്ള വിവരങ്ങള്‍ മുന്നിലെത്തിക്കും. ആന്‍ഡ്രോയ്ഡ് 5.0യ്ക്കു മുകളിലുളള എല്ലാ ഫോണുകളിലും പുതിയ അപ്‌ഡേറ്റില്‍ ഇതു ലഭിക്കും.
എമര്‍ജന്‍സി ലൊക്കേഷന്‍ സര്‍വീസ്
ലോകത്തൊട്ടാകെ 29 രാജ്യങ്ങളിലെ 800 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് എമര്‍ജന്‍സി ലൊക്കേഷന്‍ സിസ്റ്റം എന്ന ഇഎല്‍എസ് ലഭ്യമാണെന്ന് ഗൂഗ്ള്‍ പറയുന്നു. പ്രാദേശിക അടിയന്തര സഹായ നമ്പറിലേക്ക് ഒരു ഉപയോക്താവ് വിളിക്കുകയാണെങ്കില്‍ ഡിവൈസിന്റെ ലാംഗ്വേജ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ അവരുമായി പങ്കുവെക്കുന്നതാണ് ഈ ഫീച്ചര്‍. എമര്‍ജന്‍സി കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നവര്‍ക്ക് വിളിക്കുന്നയാളുടെ ഭാഷ വേഗത്തില്‍ തിരിച്ചറിയാനും പ്രാദേശിക ഭാഷ സംസാരിക്കാത്ത ആളാണെങ്കില്‍ പരിഭാഷകരെ വേഗം ഏര്‍പ്പാടാക്കാനും സഹായിക്കും. ആന്‍ഡ്രോയ്ഡ് 4.1നു മുകളിലുളള, ഗൂഗ്ള്‍ പ്ലേ സര്‍വീസസ് ഉള്ള എല്ലാ ഫോണുകളിലും പുതിയ അപ്‌ഡേറ്റില്‍ ഇതു ലഭിക്കും.
പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് ഓട്ടോ
കാറോടിക്കുമ്പോള്‍ ഫോണിലേക്കു നോക്കാതെ തന്നെ കാറിന്റെ സ്‌ക്രീനില്‍ ഡെയ്‌ലി ഷെഡ്യൂള്‍ ഒറ്റ നോട്ടത്തില്‍ കാണിക്കുന്നതാണ് ആന്‍ഡ്രോയ്ഡ് ഓട്ടോ കലണ്ടര്‍ ആപ്പ്. കലണ്ടര്‍ എന്‍ട്രിയിലുള്ള വിവരങ്ങള്‍ അനുസരിച്ച് അതില്‍ നല്‍കിയിരിക്കുന്ന ഇടങ്ങളിലേക്കുള്ള ലൊക്കേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കു നല്‍കുമെന്ന് ഗൂഗ്ള്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് 6.0നു മുകളിലുളള ഫോണുകളില്‍ ഉടന്‍ തന്നെ ഇതു ലഭിച്ചു തുടങ്ങും.
ക്ലോക്കില്‍ ബെഡ്‌ടൈം ടാബ്
ഉപയോക്താക്കള്‍ക്ക് സ്ഥരിമായ ഒരു ഉറക്ക ചിട്ട ഉണ്ടാക്കാനും രാത്രിയിലെ മൊബൈല്‍ ഉപയോഗം ട്രാക്ക് ചെയ്യാനും മൃദു സംഗീതം കേട്ടുറങ്ങാനും സഹായിക്കുന്ന പുതിയ ബെഡ്‌ടൈം ടാബ് ആണ് ക്ലോക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 6.0നു മുകളിലുളള എല്ലാ ഫോണുകളിലും ഇതു ലഭിക്കും. ഡിജിറ്റല്‍ വെല്‍ബീയിങ് ഇന്‍സ്റ്റോള്‍ ചെയ്ത ഡിവൈസുകളില്‍ സെറ്റിങ്‌സില്‍ പോയി ബെഡ്‌ടൈം മോഡ് ഓണ്‍ ചെയ്യുകയോ അല്ലെങ്കില്‍ നേരിട്ട് ക്ലോക്ക് ആപ്പില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്യുകയോ ചെയ്താല്‍ മതി.
ലുക്കൗട്ട് ആപ്പ്
ദൈര്‍ഘ്യമേറിയ ഡോക്യൂമെന്റുകള്‍ വായിക്കാന്‍ എളുപ്പമുള്ള ടെക്സ്റ്റ് രൂപത്തിലേക്ക് സ്‌കാന്‍ ചെയ്യാനും ഫുഡ് ലേബലുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങളെ തിരിച്ചറിയാനും സഹായിക്കുന്നതാണ് ലുക്കൗട്ട് ആപ്പിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ്. സ്‌ക്രീന്‍ വായനക്കാര്‍ക്ക് ഏറെ സൗകര്യമാണിത്. ആന്‍ഡ്രോയ്ഡ് 6.0 വേര്‍ഷനും രണ്ടു ജിബി റാമും ഉള്ള ഫോണുകളിലെ ഇതു ലഭിക്കൂ.
ഇവ കൂടാതെ ഗൂഗ്ള്‍ ക്ലാസ്‌റൂമിലും ഗൂഗ്ള്‍ മീറ്റിലും പുതിയ പല ഫീച്ചറുകളും ഗൂഗ്ള്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.