സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവരികയാണ്. മൈക്രൊസോഫ്റ്റ്. കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി ആദ്യമായി ഇരട്ട സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണായ സര്‍ഫെസ് ഡ്യൂവോ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇത് വിപണിയിറക്കുന്ന തീയതിയും വിലയും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യം യുഎസില്‍ മാത്രം ലഭ്യമാകുന്ന ഇവ സെപത്ംബര്‍ 10ന് അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. വില 1,399 ഡോളര്‍ (ഏകദേശം 1.04 ലക്ഷത്തോളം രൂപ). പ്രീ ബുക്കിങ് മൈക്രൊസോഫ്റ്റ് വെബ്‌സൈറ്റില്‍ ബുധനാഴ്ച മുതല്‍ തുടങ്ങി.
സര്‍ഫെസ് ഡ്യൂവോ കൂടാതെ സര്‍ഫെസ് നിയോ ഡ്യൂവല്‍ സ്‌ക്രീന്‍ ലാപ്‌ടോപ്, സര്‍ഫെസ് ലാപ്‌ടോപ് 3, സര്‍ഫെസ് പ്രോ 7, സര്‍ഫെസ് പ്രോ എക്‌സ് എന്നിവയും കമ്പനി പ്രദര്‍ശിപ്പിച്ചു. സര്‍ഫെസ് ഡ്യൂവോ ചെറിയൊരു പുസ്തക രൂപത്തിലാണ് വരുന്നത്. രണ്ടു സ്‌ക്രീനുകളേയും വ്യക്തമായി വേര്‍ത്തിരിച്ചിട്ടുണ്ട്. നിവര്‍ത്തിയാല്‍ ഇരു സ്‌ക്രീനുകളും കൂടി 8.2 ഇഞ്ച് വലിപ്പമുള്ള പിക്‌സല്‍ സെന്‍സ് ഫ്യൂഷന്‍ ഡിസ്‌പ്ലേ ആകും. സര്‍ഫെസ് ഡ്യൂവോയ്ക്ക് രണ്ട് 5.6 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേകളാണ് വരുന്നത്. ഗൊരില്ലാ ഗ്ലാസിന്റെ സംരക്ഷണ പാളിയുമുണ്ട്. സര്‍ഫെസ് ഡ്യൂവോയ്‌ക്കൊപ്പം സ്റ്റലസ് പേനയും ലഭിക്കും. ഇതുപയോഗിച്ച് ഇരട്ടസ്‌ക്രീനില്‍ നോട്ടെഴുതാനും വരയ്ക്കാനും കഴിയും. 11 മെഗാപിക്‌സല്‍ ക്യാമറയാണ് സര്‍ഫെസ് ഡ്യൂവോയില്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ# 855 ചിപ് സെറ്റാണ് കരുത്തു പകരുക. 6 ജിബി റാമും 256 ജിബി സ്റ്റോറേജും ലഭിക്കും. ഈ സ്മാര്‍ട്‌ഫോണില്‍ രണ്ടു ബാറ്ററികളാണുള്ളത്. ശേഷി 3,577 എംഎഎച്. 15.5 മണിക്കൂര്‍ വിഡിയോ പ്ലേ സമയവും 10 ദിവസം വരെ സ്റ്റാന്‍ഡ് ബൈ സമയവും ലഭിക്കുമെന്ന് മൈക്രൊസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.