Sorry, you need to enable JavaScript to visit this website.

സിറസ് ഗ്രഹത്തില്‍ ഉപ്പുവെള്ള സാന്നിധ്യം, ജീവന്റെ സാധ്യത തേടി നാസ

വാഷിംഗ്ടണ്‍- ചൊവ്വക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹ വലയത്തിലെ ഏറ്റവും വലിയ ഗോളവസ്തുവായ സിറസിന്റെ ഉപരിതലത്തിനടിയില്‍ ഉപ്പുവെള്ളമുണ്ടെന്ന് കണ്ടെത്തില്‍. തണുത്തുറഞ്ഞ പ്രതലത്തിനടിയില്‍ ഉപ്പുവെള്ളത്തിന്റെ ശേഖരമുണ്ടെന്ന് നാസ കണ്ടെത്തി.  ഇക്കാരണത്താല്‍ സീറിസിന് ശാസ്ത്രജ്ഞര്‍ ഓഷ്യന്‍ വേള്‍ഡ് എന്ന പേര് നല്‍കി.

ഇക്കാരണം കൊണ്ടു തന്നെ ഈ കുള്ളന്‍ ഗ്രഹം വാസയോഗ്യമായിരുന്നിരിക്കാം അല്ലെങ്കില്‍ ജീവിക്കാനുള്ള സാധ്യതയുള്ളതാവാം എന്ന സംശയവും ഉയരുന്നുണ്ട്. 2018 ല്‍ നാസയുടെ ഡോണ്‍ ബഹിരാകാശ പേടകം സിറസിന്റെ 35 കിലോമീറ്റര്‍ അകലത്തിലൂടെ പറന്നപ്പോള്‍ ശേഖരിച്ച വിവരങ്ങളില്‍നിന്നാണ് കുള്ളന്‍ ഗ്രഹത്തെ കുറിച്ചുള്ള പുതിയ അറിവുകള്‍ ലഭിച്ചത്.

ഓഷ്യന്‍ വേള്‍ഡ് അഥവാ സമുദ്ര ലോക പദവി നല്‍കിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തിലെത്താന്‍ ഗ്രഹത്തിലുടനീളം സമുദ്രങ്ങള്‍ വേണമെന്നില്ല. ഒരു പ്രദേശത്ത് മാത്രമാണ് ജലസംഭരണി.  കണ്ടെത്തിയിരിക്കുന്നത് ദ്രാവകത്തിന്റെ വലിയൊരു ശേഖരമാണ്- ഡോണ്‍ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ കാരോള്‍ റെയ്മണ്ട് പറഞ്ഞു.

 

Latest News