മുംബൈ- നവി മുംബൈയിലെ തുറമുഖത്തു നിന്ന് 191 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തിയ ലഹരിമരുന്നാണ് പിടികൂടിയത്. ഇതിന് ആയിരം കോടി രൂപയോളം വിലമതിക്കുമെന്ന് കസ്റ്റംസ്, ഡി.ആര്‍.ഐ. അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴിയാണ് ലഹരിമരുന്ന് ഇന്ത്യയിലെത്തിയത്.രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസും ഡി.ആര്‍.ഐ.യും തുറമുഖത്ത് പരിശോധന നടത്തിയത്. ആയുര്‍വേദ മരുന്നുകളെന്ന പേരിലാണ് ഈ ചരക്കുകള്‍ തുറമുഖത്ത് ഇറക്കിയിരുന്നത്. എന്നാല്‍ വിശദമായി പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് പൈപ്പുകളും അതിനുള്ളില്‍ ഹെറോയിനും കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ഹൗസ് ഏജന്റുമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.