വാഷിംഗ്ടണ്‍- ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഒരുങ്ങി ട്വിറ്ററും.
മൈക്രോസോഫ്റ്റ് ഇതിനായുള്ള ശ്രമം തുടരുന്നതിനിടെയാണ് ട്വിറ്ററും ടിക് ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിനെ സമീപിച്ചിരിക്കുന്നത്.
ടിക് ടോക്ക് വില്‍ക്കുന്നതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 45 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്പായ ടിക് ടോക്കിന് 45 ദിവസത്തിനകം നിരോധം ഏര്‍പ്പെടുത്താനുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്.