മുംബൈ- ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ശനിയാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും നെഞ്ചില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവാണ്. എങ്കിലും അദ്ദേഹത്തെ ഐ.സി.യുവില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.