ന്യൂദൽഹി- ഹിമാചൽ പ്രദേശ് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്തമാസം ഒൻപതിനാണ് ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. സമ്പൂർണ്ണമായി വി.വി.പാറ്റ് സംവിധാനമാണ് ഹിമാചൽ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അതേസമയം, ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം വന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയതി പിന്നീത് പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
വോട്ടെണ്ണൽ ഡിസംബർ 18ന നടക്കും. 68 അംഗങ്ങളാണ് ഹിമാചൽ നിയമസഭയിലുള്ളത്. ഡിസംബർ പതിനെട്ടിന് മുമ്പ് ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അചൽ കുമാർ ജ്യോതിയാണ് തിയതി പ്രഖ്യാപിച്ചത്.