മുംബൈ-ബോളിവുഡ് സിനിമയിലെ പുരുഷമേധാവിത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി രവീണ ഠണ്ടന്‍. സിനിമയിലെ അത്തരം വ്യവസ്ഥിതികളെ അംഗീകരിച്ച് കൊടുക്കാത്തത് കൊണ്ട് തന്നെ അഹങ്കാരിയായാണ് മുദ്രകുത്തിയിരുന്നതെന്നും രവീണ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ എനിക്ക് ഗോഡ് ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതുകൊണ്ടു തന്നെ എന്നെ പ്രമോട്ട് ചെയ്യാന്‍ നായകന്മാര്‍ ഉണ്ടായിരുന്നില്ല. അവസരങ്ങള്‍ക്കായി നായകന്മാര്‍ക്കൊപ്പം കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങള്‍ ഉണ്ടാക്കാനോ ഞാന്‍ തയ്യാറായിരുന്നില്ല. അന്ന് ഞാന്‍ അതിനാല്‍ തന്നെ അഹങ്കാരിയെന്ന് മുദ്ര കുത്തപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ അന്നൊന്നും പിന്തുണയുമായി വന്നിരുന്നില്ലെന്നും രവീണ പറഞ്ഞു.