Sorry, you need to enable JavaScript to visit this website.

150 ദിവസം പുറത്തിറങ്ങാതെ വീട്ടില്‍; മമ്മൂട്ടിയുടെ ലോക്ഡൗണ്‍ ചലഞ്ചിനെ കുറിച്ച് ദുല്‍ഖര്‍

വൈക്കം-കോവിഡ് മൂലം സിനിമാ ലോകം ഒന്നടങ്കം ലോക്കിലായിട്ടു മാസങ്ങളായി. സിനിമ ഷൂട്ടിംഗൊക്കെ നിര്‍ത്തിയതിനാല്‍ താരങ്ങള്‍ ഇതാദ്യമായി കുടുംബത്തോടൊപ്പം നീണ്ടകാലം ചെലവഴിക്കുകയാണ്. ചിലരൊക്കെ പാട്ടും, നൃത്തവും, പാചക പരീക്ഷണവുമൊക്കെയായിട്ട് അവരുടെ ഒഴിവു സമയം ചിലവഴിച്ചുകൊണ്ടിരിക്കുന്നു. മിക്കവരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പുത്തന്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ലോക്ക് ഡൗണ്‍ ചലഞ്ചിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ .


ദുല്‍ഖറിന്റെ വാക്കുകള്‍

'ഞാന്‍ പിന്നെയും വീട്ടില്‍ കാണും. എന്നെക്കാളും നോണ്‍സ്‌റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോള്‍ ഒരു പേഴ്‌സണല്‍ റെക്കോര്‍ഡ് അടിക്കാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. 'ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല', എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാന്‍ പറഞ്ഞു, വെറുതെയൊരു െ്രെഡവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്. അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. 'ഇത്ര ദിവസം ആയില്ലേ... ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ,' എന്നാണ് വാപ്പച്ചിയുടെ മറുപടി. അങ്ങനെയൊരു വാശിയിലാണ് അദ്ദേഹം. 'ആര് അറിയാനാണ് വാപ്പച്ചി ഇതൊക്കെ,' എന്ന് ഞാന്‍ ചോദിക്കും. ഇതിന് വേള്‍ഡ് റെക്കോര്‍ഡ് ഒന്നുമില്ലല്ലോ. പക്ഷേ, ഇങ്ങനെ പേഴ്‌സണല്‍ ചലഞ്ചസും പേഴ്‌സണല്‍ പ്ലാന്‍സും ഒക്കെ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഇപ്പോഴത്തെ ലക്ഷ്യം, എത്ര ദിവസം ഇങ്ങനെ വീട്ടിലിരിക്കാന്‍ പറ്റുമെന്നാണ്. അതിന്റെ ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ?ഞാന്‍ കിട്ടുന്ന ചാന്‍സിന് പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ്.
 

Latest News