പട്‌ന- ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി സുശാന്തിന്റെ വീട്ടിലെ ജീവനക്കാരന്‍. വീട്ടിലെ എല്ലാ കാര്യങ്ങളും ശക്തമായി നിയന്ത്രിക്കാറുണ്ടായിരുന്നുവെന്നാണ് സ്വീപ്പറുടെ വെളിപ്പെടുത്തല്‍.റിയ തന്റെ അനുമതിയില്ലാതെ സുശാന്തിന്റെ മുറിയിലേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കാറില്ലായിരുന്നു. സുശാന്തിന്റെ മുറി വൃത്തിയാക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പോലും റിയയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരെ കാണാന്‍ കഴിയാത്ത സമയം പോലും ഉണ്ടായിരുന്നുവെന്നും ജീവനക്കാരന്‍ പറയുന്നു.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ സുഹൃത്തും മുറിയിലെ താമസക്കാരനുമായിരുന്ന സിദ്ധാര്‍ത്ഥ് പിതാനിയെക്കുറിച്ചുള്ള വിവരങ്ങളും ബിഹാര്‍ പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. ജൂണ്‍ 14ന് മരണമടഞ്ഞ സുശാന്തിന്റെ മൃതദേഹം ആദ്യം കണ്ടവരില്‍ ഒരാള്‍ സിദ്ധാര്‍ത്ഥ് പിതാനിയായിരുന്നു.കേസുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘവും ശ്രമം നടത്തിവരികയാണ്. എന്നാല്‍ സിദ്ധാര്‍ത്ഥുമായി ബന്ധപ്പെടാന്‍ ബിഹാര്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുംബൈ പോലീസ് നേരത്തെ ഇയാളെ ചോദ്യം ചെയ്തിരുന്നു.