Sorry, you need to enable JavaScript to visit this website.

'നിക്കറിട്ട സ്ത്രീകളെ ശാഖകളില്‍ എന്തു കൊണ്ട് കാണുന്നില്ല? ആര്‍ എസ് എസിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

വഡോദര- ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആര്‍ എസ് എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.
 
സ്ത്രീകള്‍ നിശബ്ദമായിരിക്കുന്ന കാലത്തോളം കുഴപ്പമില്ലെന്നാണ് ആര്‍ എസ് എസ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ വായ തുറന്നാല്‍ അത് അടപ്പിക്കുക എന്നതാണ് ബിജെപിയുടെ മാതൃസംഘടനയായ ആര്‍ എസ് എസിന്റെ നയം.
 
'കാക്കി നിക്കറിട്ട് ഏതെങ്കിലും ഒരു സ്ത്രീയെ നിങ്ങള്‍ ആര്‍ എസ് എസ് ശാഖകളില്‍ കണ്ടിട്ടുണ്ടോ? ഞാനിതുവരെ കണ്ടിട്ടില്ല. ആര്‍ എസ് എസില്‍ എന്തുകൊണ്ട് സ്ത്രീകളെ അനുവദിക്കുന്നില്ല. ബിജെപിയില്‍ ധാരാളം വനിതകളുണ്ട്. എന്നാല്‍ ഒരു സ്ത്രീ പോലും ആര്‍ എസ് എസിലില്ല. എന്തു തെറ്റാണ് സ്ത്രീകള്‍ ചെയ്തത്? രാഹുല്‍ ചോദിച്ചു. 
 
മധ്യ ഗുജറാത്തിലുടനീളം കോണ്‍ഗ്രസ് നടത്തുന്ന നവസര്‍ജന്‍ യാത്രയുടെ രണ്ടാ ദിവസമാണ് രാഹുല്‍ ആര്‍ എസ് എസിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്. രാഹുലിന്റെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം മാപ്പു പറയണമെന്നും ഗുജറാത്ത് ആര്‍ എസ് എസ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. 
 
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമെടുത്താല്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ പോലും ഗുജറാത്ത് ഇല്ല. ഇതിനു കാരണം മോഡിയുടെ വാദങ്ങള്‍ പൊള്ളയായത് കൊണ്ടാണ്. സ്ത്രീശാക്തീകരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണ നല്‍കും- വഡോദരയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ രാഹുല്‍ പറഞ്ഞു.

Latest News