മുംബൈ- കോവിഡ് ബാധിച്ച് മുംബൈ നാനാവതി ആശുപത്രിയില്‍ കഴിയുന്നതിനിടെ ട്വിറ്ററില്‍ പരിഹസിച്ച യുവതിക്ക് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്‍. തന്റെ സിനിമാ ജീവിതത്തെ പരിഹസിച്ച ട്രോളിനാണ് ജൂനിയര്‍ ബച്ചന്റെ മറുപടി.
അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ.. ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നതെന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ ട്രോള്‍.
കൊറോണ വൈറസ് ബാധിച്ചയാളെ വിമര്‍ശിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരാള്‍ എന്നു വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അഭിഷേകിന്റെ മറുപടി.
ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണെന്നായിരുന്നു ജൂനിയര്‍ ബച്ചന്റെ ആദ്യ പ്രതികരണം.
ഉടന്‍ സുഖം പ്രാപിക്കട്ടെ സാര്‍, എല്ലാവര്‍ക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ലെന്നായിരുന്നു യുവതിയുടെ അടുത്ത പ്രതികരണം.
നിങ്ങള്‍ ഒരിക്കലും ഞങ്ങളുടേതുപോലുള്ള ഒരു സാഹചര്യത്തിലല്ലെന്നും നിങ്ങള്‍ സുരക്ഷിതരും ആരോഗ്യവാന്മാരുമായി തുടരണമെന്നും പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി, മാഡം. എന്നായിരുന്നു തുടര്‍ന്ന് അഭിഷേക് ബച്ചന്റെ മറുപടി.