കോട്ടയം-ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തെലുങ്ക് ചിത്രമൊരുങ്ങുന്നു. ഹനു രാഗവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം എന്ന ആര്‍മി ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ഇതുവരെ പേരിടാത്ത ചിത്രം വൈജയന്തി മൂവീസും സ്വപ്‌ന സിനിമയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.1960കളിലെ പ്രണയ കഥയാണ് ചിത്രം പറയുന്നത്. പൂജ ഹെഗ്‌ഡെ ആയിരിക്കും ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ദുല്‍ഖറിന്റെ പിറന്നാള്‍ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ മുന്‍പ് അഭിനയിച്ചിരുന്നു. കീര്‍ത്തിസുരേഷ് ആയിരുന്നു ചിത്രത്തില്‍ നായിക.